KOYILANDY DIARY.COM

The Perfect News Portal

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, സംസ്ഥാനത്ത് ഇന്നും ട്രെയിനുകള്‍ വൈകി ഓടുന്നു

കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മൈസൂര്‍- തിരുവനന്തപുരം എക്‌സ്പ്രസ്, കചെഗുഡ മുരുഡേശ്വര്‍ എക്‌സ്പ്രസ്, ബംഗളൂരു തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍, ഗോരക്പൂര്‍ തിരുവനന്തപുരം രപ്തിസാഗര്‍ എക്‌സ്പ്രസ്, ഏറനാട് എക്‌സ്പ്രസ്, പാലരുവി എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ വൈകി ഓടുന്നു. മൈസൂര്‍- തിരുവനന്തപുരം എക്‌സ്പ്രസ് 1 മണിക്കൂര്‍ 45 മിനിറ്റ് വൈകി. കചെഗുഡ മുരുഡേശ്വര്‍ എക്‌സ്പ്രസ് 50 മിനിറ്റ് വൈകുന്നു. ബംഗളൂരു തിരുവനന്തപുരം സ്‌പെഷ്യല്‍ (06555) ട്രെയിന്‍ 1 മണിക്കൂര്‍ 30 മിനിറ്റ് വൈകുന്നു.

ഗോരക്പൂര്‍ തിരുവനന്തപുരം രപ്തിസാ?ഗര്‍ എക്‌സ്പ്രസ് 4 മണിക്കൂര്‍ 30 മിനിറ്റ് വൈകിയോടുന്നു. ഗുരുവായൂര്‍ ചെന്നൈ എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകുന്നു. മറ്റ് എല്ലാ ട്രെയിനുകള്‍ കൃത്യ സമയം പാലിക്കുന്നതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.

Share news