യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ ട്രെയിനുകൾ റദ്ദാക്കി
.
തിരുവനന്തപുരം: സെക്കന്തരാബാദ് ഡിവിഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അതുവഴിയുള്ള വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഗൊരഖ്പുർ– തിരുവനന്തപുരം നോർത്ത് രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12511) ഫെബ്രുവരി 12 , 13 തീയതികളിലും തിരുവനന്തപുരം നോർത്ത്– ഗൊരഖ്പുർ രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12512) ഫെബ്രുവരി 10, 11 തീയതികളിലും സർവീസ് നടത്തില്ല.

ബറൗണി– എറണാകുളം രപ്തിസാഗർ സൂപ്പർഫാസ്റ്റ് (12521) 9 നും എറണാകുളം– ബറൗണി രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12522) 13 നും കോർബ– തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22647) ജനുവരി 28, 31 ഫെബ്രുവരി 4, 7, 11, 14 തീയതികളിലും തിരുവനന്തപുരം നോർത്ത്– കോർബ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22648) ജനുവരി 26, 29 ഫെബ്രുവരി 2, 5, 9 , 12 തീയതികളിലും റദ്ദാക്കി.





