യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മംഗളൂരു –ചെന്നൈ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ
.
തിരുവനന്തപുരം: മംഗളൂരു –ചെന്നൈ റൂട്ടിൽ ഏപ്രിൽ ആറ്, 13 തീയതികളിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. മംഗളൂരു സെൻട്രൽ– ചെന്നൈ എഗ്മൂർ എക്സ്പ്രസ് സ്പെഷ്യൽ (06126) മംഗളൂരു സെൻട്രലിൽ നിന്ന് വൈകിട്ട് നാലിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.30ന് ചെന്നൈയിൽ എത്തും. ചെന്നൈ എഗ്മൂർ– മംഗളൂരു സെൻട്രൽ എക്സ്പ്രസ് സ്പെഷ്യൽ (06125) ഏഴ്, 14 തീയതിൽ സർവീസ് നടത്തും.

ചെന്നൈ എഗ്മൂറിൽനിന്ന് പകൽ രണ്ടിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.50ന് മംഗളൂരുവിൽ എത്തും. രണ്ട് എസി ടുറ്റയർ, എട്ട് എസി ത്രിറ്റയർ, ആറ് സ്ലീപ്പർ, നാല് ജനറൽ, ഒരു ഭിന്നശേഷി കോച്ച് എന്നിവയുണ്ടാകും. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

എറണാകുളം ജങ്ഷൻ– മുസാഫർപുർ (ബിഹാർ) എക്സ്പ്രസ് സ്പെഷ്യൽ (06085) 10 മുതൽ 24 വരെയുള്ള വെള്ളിയാഴ്ചകളിൽ സർവീസ് നടത്തും. എറണാകുളം ജങ്ഷനിൽനിന്ന് രാത്രി 9.30ന് പുറപ്പെട്ട് നാലാംദിവസം രാവിലെ 7.30 ന് മുസാഫർപുരിൽ എത്തും. തിരിച്ചുള്ള മുസാഫർപുർ– എറണാകുളം ജങ്ഷൻ എക്സ്പ്രസ് സ്പെഷ്യൽ (06086) 13 മുതൽ 27 വരെയുള്ള തിങ്കളാഴ്ച സർവീസ് നടത്തും. രാത്രി 9.15ന് മുസാഫർപുരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നാലാം ദിവസം രാവിലെ 10.45 ന് എറണാകുളത്ത് എത്തും. ഒരു എസി ടുറ്റയർ, നാല് എസി ത്രിറ്റയർ, 12 സ്ലീപ്പർ, രണ്ട് ജനറൽ എന്നിങ്ങനെയാണ് കോച്ചുകൾ. ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.




