യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തില്‍ ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടും, ചിലത് റദ്ദാക്കി

കേരളത്തില്‍ ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടും, ചിലത് റദ്ദാക്കി. സെപ്തംബര്‍ 20ന് ട്രെയിനുകളുടെ യാത്രയില്‍ മാറ്റം. ചിങ്ങവനം-കോട്ടയം സെക്ഷനില്‍ എന്‍ജിനിയറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴി ട്രെയിന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നിരവധി ട്രെയിനുകള്‍ വഴി തിരിച്ചുവിടുകയും ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. ചില ട്രെയിനുകള്‍ വഴിതിരിച്ചും വിടും.

ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകള്‍

തിരുവനന്തപുരം സെന്‍ട്രല്‍-ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12624)- ആലപ്പുഴ, ചേര്‍ത്തല, എറണാകുളം സ്റ്റോപ്പുകളുണ്ടാകും.

തിരുവനന്തപുരം നോര്‍ത്ത്-ശ്രീ ഗംഗാനഗര്‍ എക്സ്പ്രസ് (16312)- ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബംഗളൂരു ഹംസഫര്‍ എക്സ്പ്രസ് (16319)- ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്സ്പ്രസ് (22503)- ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
തിരുവനന്തപുരം സെന്‍ട്രല്‍-മധുര അമൃത എക്സ്പ്രസ് (16343)- ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ എക്സ്പ്രസ് (16347)- ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും
ഭാഗികമായി റദ്ദാക്കിയവ
ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍-ഫാസ്റ്റ് എക്സ്പ്രസ് (12695) കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കും.
മധുര-ഗുരുവായൂര്‍ എക്സ്പ്രസ് (16327) കൊല്ലത്ത് സര്‍വീസ് അവസാനിപ്പിക്കും
നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസ് (16366) ചങ്ങനാശേരിയില്‍ യാത്ര അവസാനിപ്പിക്കും
ട്രെയിന്‍ പുറപ്പെടുന്നതില്‍ മാറ്റം
തിരുവനന്തപുരം സെന്‍ട്രല്‍-ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12696) 20 ന് രാത്രി 8.05 ന് കോട്ടയത്തുനിന്നായിരിക്കും പുറപ്പെടുക
ഗുരുവായൂര്‍-മധുര എക്സ്പ്രസ് (16328) 21ന് കോട്ടയത്തുനിന്ന് പകല്‍ 12.10 ന് ആയിരിക്കും പുറപ്പെടുക.
