KOYILANDY DIARY.COM

The Perfect News Portal

വനിതകൾക്ക് എതിരെയുള്ള കടന്നാക്രമണം സാംസ്കാരിക കേരളത്തിന് മാനക്കേട്

കൊയിലാണ്ടി: വനിതകൾക്ക് എതിരെയുള്ള കടന്നാക്രമണം സാംസ്കാരിക കേരളത്തിന് മാനക്കേടാണെന്നും, മറ്റെങ്ങും കേട്ടുകേൾവിപോലുമില്ലാത്ത ഇത്തരം ആശാസ്യമല്ലാത്ത പ്രവണത കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്നും കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ വനിതാ ഫോറം കൺവെൻഷൻ ആവശ്യപ്പെട്ടു.ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദാ ആശ്രമം സ്കൂൾ ഹാളിൽ നടന്ന വനിതാ സംഗമവും ഇ.കെ. ഗോവിന്ദൻ മാസ്റ്റർ അനുസ്മരണവും വനിതാ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി.
യോഗത്തിൽ സംഗീത അധ്യാപകൻ പാലക്കാട് പ്രേം രാജ് മാസ്റ്റർ, ഇ.കെ. ഗോവിന്ദൻ മാസ്റ്റർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. നാടക പ്രതിഭ എം നാരായണൻ മാസ്റ്റർ, ജ്യുഡീഷ്യൽ വകുപ്പിൽ നിന്നും മികച്ച സേവനത്തിനുള്ള ഗുഡ് സർവീസ് എൻട്രി ലഭിച്ച കൊയിലാണ്ടി മുൻസിഫ് കോടതി ജീവനക്കാരി പി. ടി. ലീലാവതി എന്നിവരെ ആദരിച്ചു.
സംഘടനയുടെ സംഗീത സായന്തനം ഗ്രൂപ്പ് അംഗങ്ങൾ പാട്ടുകളും കലാപരിപാടികളും അവതരിപ്പിച്ചു.
രണ്ടു സെഷനുകളായി നടന്ന യോഗത്തിൽ സംഘടനയുടെ സംസ്ഥാന നേതാക്കളായ പി. കുമാരൻ (സംസ്ഥാന ജനറൽ സെക്രട്ടറി), വൈസ് പ്രസിഡണ്ടുമാരായ കെ. വി. ബാലൻ കുറുപ്പ്, റിട്ട. മേജർ ജനറൽ ടി. പത്മിനി,  ജില്ലാ പ്രസിഡന്റ് ഇ.കെ. അബൂബക്കർ മാസ്റ്റർ, ജില്ലാ സെക്രട്ടറി സോമൻ ചാലിൽ, വൈസ് പ്രസിഡണ്ട് കെ. കെ. ഗോവിന്ദൻ കുട്ടി മാസ്റ്റർ, ജോയിന്റ് സെക്രട്ടറി കെ. പി. വിജയ, വനിതാ ഫോറം ജില്ലാ പ്രസിഡന്റ് ഗിരിജാ ഭായ്, ശ്യാമള ടീച്ചർ, പ്രേമി ടീച്ചർ, മുൻ സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരൻ നായർ, ട്രഷറർ പി.വി. പുഷ്പൻ എന്നിവർ സംസാരിച്ചു.
പുതിയ വർഷത്തിലേക്കുള്ള ജില്ലാ വനിതാ ഫോറം ഭരണസമിതിയെ തെരഞ്ഞെടുത്തു. ഗിരിജാ ഭായ് ഉള്ള്യേരി (പ്രസിഡണ്ട്), കെ.പി. വിജയ (സെക്രട്ടറി), നളിനി നല്ലൂർ (ട്രഷറർ).
Share news