KOYILANDY DIARY

The Perfect News Portal

കണ്ണൂരിൽ പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകൾക്ക് നേരെ ആക്രമണം; അടികിട്ടിയത് പത്തിലധികം പേർക്ക്

കണ്ണൂര്‍: കരിവെള്ളൂരിലും പരിസരങ്ങളിലും പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകൾക്ക് നേരെ ആക്രമണം. സ്‌കൂട്ടറിലെത്തിയാണ്‌ ആക്രമണം. പിറകിൽ നിന്ന് സ്ത്രീകളെ അടിച്ച ശേഷം സ്കൂട്ടറിൽ തന്നെ രക്ഷപ്പെടുകയാണ്‌ അക്രമി. രണ്ടാഴ്ചയിലധികമായി ഈ ആക്രമണം തുടങ്ങിയിട്ട്‌. പത്തിലധികം സ്ത്രീകൾക്കാണ്‌ അടി കിട്ടിയത്‌.

കൊഴുമ്മൽ, പെരളം, പുത്തൂർ എന്നീ ഭാഗങ്ങളിലുള്ളവർക്കാണ് ആദ്യം അടി കിട്ടിയത്. രാവിലെ വെളിച്ചം വീഴുന്നതിനു മുൻപ്‌ നടക്കുന്നവരെയാണ് അടിക്കുന്നത്. കൂട്ടമായി നടക്കുന്നവരെയും അടിക്കുന്നുണ്ട്‌. ഇയാളെ പിടിക്കാൻ പലതവണ നാട്ടുകാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വെളിച്ചമില്ലാത്തതും ഹെൽമറ്റ് ധരിച്ചിരിക്കുന്നതുകൊണ്ടും ആളെ തിരിച്ചറിയാൻ സാധിക്കുന്നില്ല.