മുത്താമ്പിയിൽ പെട്ടിക്കട നടത്തുന്ന സ്ത്രീക്കെതിരെ ആക്രമണം: പ്രതി റിമാന്റിൽ
കൊയിലാണ്ടി: പെട്ടിക്കടയിൽ അതിക്രമിച്ച് കയറി സ്ത്രീയെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് പിടികൂടി. കൊയിലാണ്ടി പെരുവട്ടൂർ കൂടത്തിൽ താഴ ബബീഷ്ആണ് പിടിയിലായത്. കൊയിലാണ്ടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. നവംബര്‍ 16 ന് രാത്രി 7 ഓടെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
.

.
കൊയിലാണ്ടി മുത്താമ്പിയിൽ പെട്ടിക്കടയിൽ കച്ചവടം നടത്തുന്ന സ്ത്രീയെ പ്രതി അകാരണമായി അക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചിരുന്നു. തുടർന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതിയായ ബബീഷ് പിടിയിലായത്. എസ് ഐമാരായ സുജിലേഷ്, അവിനാഷ്, എ എസ് ഐ മാരായ റഖീബ്, വിനീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.



