കണ്ണൂരിൽ യു കെ കുഞ്ഞിരാമൻ സ്തൂപത്തിന് നേരെ അതിക്രമം: പിന്നിൽ ആർഎസ്എസ് എന്ന് സിപിഐ എം

കണ്ണൂര്‍: സിപിഐഎം സ്‌മാരക സ്തൂപത്തിന് നേരെ അതിക്രമം. നീർവേലിയിലെ യു കെ കുഞ്ഞിരാമൻ സ്മാരക സ്തൂപമാണ് തകർത്തത്. സ്തൂപം കരിഓയിൽ ഒഴിച്ച് വികൃതമാക്കുകയാണ് ചെയ്തത്. സിപിഐ എമ്മിന്റെ കൊടിമരവും നശിപ്പിച്ചു. അതിക്രമം കാണിച്ചതിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐ എം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
