KOYILANDY DIARY

The Perfect News Portal

താമരശ്ശേരിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം

കോഴിക്കോട്: താമരശ്ശേരിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ഡ്രൈവറെ ഭീഷണിപ്പെടുത്തി, യാത്രക്കാരനെ കയ്യേറ്റം ചെയ്തു. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോകുന്ന ബസിന് നേരെയാണ് ആക്രമണം നടന്നത്. കാറിൽ എത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ഡ്രൈവർ പറഞ്ഞു. രാത്രി 1 മണിയോടെയാണ് ആക്രമണം നടന്നത്.