KOYILANDY DIARY.COM

The Perfect News Portal

ലഹരിമാഫിയയുടെ ആക്രമണം; വര്‍ക്ക്‌ഷോപ്പിലേക്ക് ജീപ്പ് ഇടിച്ചുകയറ്റി മറുനാടന്‍ തൊഴിലാളിയെ കൊല്ലാന്‍ ശ്രമം

കോഴിക്കോട്: ലഹരിമാഫിയയുടെ ആക്രമണം. വര്‍ക്ക്‌ഷോപ്പിലേക്ക് ജീപ്പ് ഇടിച്ചുകയറ്റി മറുനാടന്‍ തൊഴിലാളിയെ കൊല്ലാന്‍ ശ്രമം. മുക്കം കറുത്തപറമ്പിലെ ലീഫ് ബെന്‍ഡിങ് വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി ചിന്നദുരൈക്ക് നേരേയാണ് ലഹരിമാഫിയയുടെ ആക്രമണമുണ്ടായത്. സംഭവത്തില്‍ ചിന്നദുരൈക്ക് പരിക്കേറ്റു.

ഞായറാഴ്ച രാത്രി 11.45-ഓടെയാണ് ലഹരിമാഫിയ സംഘം അക്രമം അഴിച്ചുവിട്ടത്. പ്രദേശത്ത് മൂന്നാം തവണയാണ് ലഹരി മാഫിയയുടെ ആക്രമണം ഉണ്ടാകുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശനിയാഴ്ച രാത്രി വര്‍ക്ക്‌ഷോപ്പിന് സമീപത്തെ അബ്ദുള്‍ കബീറിന്റെ ഉടമസ്ഥതയിലുള്ള അസ്ബി ഓട്ടോമൊബൈല്‍ സ്‌പെയര്‍ പാര്‍ട്‌സ് കടയിലെ സാധനസാമഗ്രികള്‍ ലഹരിസംഘം അടിച്ചുതകര്‍ത്തിരുന്നു. ഈ സംഭവത്തില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മുക്കം പോലീസില്‍ പരാതി. 

Share news