KOYILANDY DIARY.COM

The Perfect News Portal

അതിഷി മര്‍ലേന ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് തേടും

ദില്ലി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അതിഷി മര്‍ലേന ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് തേടും. നിലവില്‍ സര്‍ക്കാരിന് മൃഗീയ ഭൂരിപക്ഷമുളളതിനാല്‍ അനായാസം ഭൂരിപക്ഷം തെളിയിക്കാനാകും. അതേസമയം ഇന്നലെ തുടങ്ങിയ നിയമസഭാ സമ്മേളനത്തില്‍ ബിജെപി അംഗങ്ങള്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്.

ഇന്ന് ഭൂരിപക്ഷം തെളിയിച്ച ശേഷം അദിഷി നിയമസഭയില്‍ സംസാരിക്കും. ജയിലില്‍ നിന്നിറങ്ങിയ ശേഷം അരവിന്ദ് കെജ്രിവാള്‍ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അതിഷി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. എഎപിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ്.

Share news