KOYILANDY DIARY.COM

The Perfect News Portal

പാലോറ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടുമെന്ന് അത്തോളി പോലീസ്

കൊയിലാണ്ടി: പാലോറ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടുമെന്ന് അത്തോളി പോലീസ്. സ്കൂളിലെ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ അഞ്ച് പേർക്കെതിരെയാണ് അത്തോളി പോലീസ് കേസ് എടുത്തത്. ഒന്നാം വർഷ ഹയർ സെക്കണ്ടറി വിദ്യാർത്ഥിക്ക് നേരെയാണ് റാഗിംഗ് നടന്നത്. ഇക്കഴിഞ്ഞ 14നാണ് സംഭവം നടന്നത്. കാൻ്റീനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ട്പോയി അഞ്ചോളം പേർ വിദ്യാർത്ഥിയെ മർദ്ദിക്കുകയും, ബ്ലേഡ് കൊണ്ട് മുറിവേൽപ്പിക്കാൻ ശ്രമിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

സ്കൂളിൽ ബൈക്ക് കൊണ്ടുവന്നു എന്ന കാരണത്താലാണ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ അത്തോളി പോലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയാണ് കേസ്സത്തത്. അതിനിടയിൽ പരാതി പിൻവലിക്കാൻ പ്രതികളുടെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലും ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ട്. പ്രതികൾ ഒളിവാലാണെന്നാണ് അറിയുന്നത്. പ്രതികളെ ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.



Share news