വടകര മടപ്പള്ളിയിൽ ട്രാവലർ നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞു; സ്ത്രീ മരിച്ചു
കോഴിക്കോട്: വടകര മടപ്പള്ളിയിൽ ട്രാവലർ നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു. 12 പേർക്ക് പരിക്ക്. കോട്ടയം സ്വദേശി സാലിയ (60) ആണ് മരിച്ചത്. മടപ്പള്ളി കോളേജ് സ്റ്റോപ്പിനടുത്താണ് അപകടം.

കോട്ടയം പാലായിൽനിന്ന് കാസർകോട് വെള്ളരിക്കുണ്ടിലെ മരണവീട്ടിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അഗ്നിരക്ഷാ സേന എത്തിയാണ് വാഹനത്തിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്കു മാറ്റിയത്. പരിക്കേറ്റ മൂന്നു പേരെ കോഴിക്കോട് മെഡിക്കൽ കോളജിലും മറ്റുള്ളവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

