KOYILANDY DIARY.COM

The Perfect News Portal

നിടുമ്പോയിൽ – പേരിയ ചുരത്തിൽ റോഡ് പിളർന്നു. ജാഗ്രതാ നിർദ്ദേശം

നിടുമ്പോയിൽ: തലശ്ശേരി -ബാവലി അന്തർസംസ്ഥാന പാതയിലെ നിടുമ്പോയിൽ- പേരിയ ചുരത്തിൽ 29 മൈലിന് മുകൾ ഭാഗത്ത് റോഡ് പിളർന്നു. ചൊവ്വാഴ്ച പുലർച്ച പെയ്ത കനത്ത മഴയിലാണ് റോഡ് രണ്ടായി വിണ്ടുകീറിയത്. ഇതോടെ താഴെയുള്ള ജനവാസ മേഖലയിൽ ഉള്ളവർ ഉരുൾപൊട്ടൽ ഭീഷണിയിലായി.

ഇത് വഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചതായും വയനാട് ഭാഗത്തേക്ക്‌ പോകേണ്ട വാഹനങ്ങൾ വാരപീടിക കൊളക്കാട് വഴി പാൽചുരം ഭാഗത്ത്‌ കൂടി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം അറിയിച്ചു. പാൽചുരത്തിലൂടെ ചരക്ക് വാഹനങ്ങൾ നിരോധിച്ചതായി കേളകം പൊലീസും അറിയിച്ചിട്ടുണ്ട്.

Share news