അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണർ കോഴിക്കോട് ജില്ലാ സമ്മേളനം നടത്തി

അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണർ കോഴിക്കോട് ജില്ലാ സമ്മേളനം കോഴിക്കോട് സി ഷെൽ റസിഡൻസിയിൽ വെച്ച് നടന്നു. സമ്മേളനം സംസ്ഥാന പ്രസിഡണ്ട് മസൂദ് കെ. എം ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡണ്ട് അജയകുമാർ ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബാബു ഗണേഷ്, വിമൻസ് വിംഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സിന്ധു പുതുശ്ശേരി, സെക്രട്ടറി റീജ, നോർത്ത് സോൺ സെക്രട്ടറി മനോജ് കുമാർ കെ. കെ, തോമസ് കെ.ഡി, ശ്രീകുമാർ സി.പി, നാനാ ശാന്ത്, ശ്രീധരൻ പേരാമ്പ്ര, അബ്ദുൾ മജീദ്, കെ. എ. റഹീം ശ്രീജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സതീശൻ വി. കെ സ്വാഗതവും ട്രഷറർ ഷാജി ചന്ദ്രൻ നന്ദിയും പറഞ്ഞു.

കോഴിക്കോട് ജില്ലാ ഭാരവാഹികളായി സതീശൻ വി കെ (പ്രസിഡണ്ട്), മനോജ് കുമാർ കെ. കെ. (സെക്രട്ടറി), ഷാജി ചന്ദ്രൻ (ട്രഷറർ), കൃഷ്ണപ്രജിൻ (വൈസ് പ്രസിഡണ്ട്), പ്രവീൺ പെരുവട്ടൂർ (ജോയിന്റ് സെക്രട്ടറി) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
