അസറ്റ് പ്രതിഭാ സംഗമം പേരാമ്പ്രയുടെ വിജയാഘോഷമായി മാറി

അസറ്റ് പ്രതിഭാ സംഗമം പേരാമ്പ്രയുടെ വിജയാഘോഷമായി മാറി. അസറ്റ് സ്റ്റാർസ് പ്രതിഭാ പോഷണ പദ്ധതിയുടെ പുതിയ ബാച്ചും, അസറ്റ് സ്കോളർഷിപ്പ് പരീക്ഷയും പ്രഖ്യാപിച്ചു. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ മുഴുവൻ എൽഎസ്എസ്, യു എസ് എസ്, എൻ എം എം എസ് ജേതാക്കളെയും, എസ്എസ്എൽസി, പ്ലസ് ടു ഫുൾ എ പ്ലസ് വിജയികളെയും, സിബിഎസ്ഇ ഫുൾ എ വൺ ജേതാക്കളെയും അസറ്റ് പേരാമ്പ്ര അനുമോദിച്ചു.

പേരാമ്പ്ര കമ്മ്യൂണിറ്റി ഹാളിൽ മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ ഐ എ എസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പ്രശസ്ത മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി പങ്കെടുത്തു. അസറ്റ് ചെയർമാൻ സി എച്ച് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ രണ്ടായിരത്തോളം പ്രതിഭകളെ അനുമോദിച്ചു.

ജീവിത വിജയത്തിന് കുറുക്കുവഴികൾ ഇല്ലെന്നും സ്വന്തം കഴിവിൽ ആത്മവിശ്വാസം ഉണ്ടെങ്കിൽ ഏതു പ്രതിസന്ധികളെയും അതിജീവിക്കാം എന്നും ജീവിതവിജയം നേടാമെന്നും സ്വാനുഭവങ്ങൾ ഉദാഹരിച്ച് അദ്ദേഹം കുട്ടികളെ പ്രചോദിപ്പിച്ചു. ഗോപിനാഥ് മുതുകാട് മുഖ്യപ്രഭാഷണം നടത്തി. കാണുന്നതും കേൾക്കുന്നതും അറിയുന്നതും എല്ലാം അരുതാത്തതായി മാറുന്ന കാലത്ത് നല്ലത് കേൾക്കാനും പറയാനും ചെയ്യാനും കഴിയണമെന്ന് അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു.

എസ് പി കുഞ്ഞമ്മദ്, പി. മുഹമ്മദ്, എസ് കെ അസൈനാർ, എ കെ തറുവൈ ഹാജി, പി സി മുഹമ്മദ് സിറാജ്, എൻ പി അസീസ്, ആവള ഹമീദ്, പി വി ലീന, സൗഫി താഴെക്കണ്ടി, രാജീവൻ സി എച്ച്, ടിപി മുഹമ്മദ്, വി കെ മൊയ്തു, പി ബിന്ദു, വി സി ഷാജി, കെ എം മുഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ചു. മാതാ പേരാമ്പ്രയുടെ കലാകാരന്മാർ ലഹരിക്കെതിരെയുള്ള ജ്യോതിർഗമയ നൃത്ത സംഗീത നാടകാ വിഷ്കാരവും സ്വാഗതനൃത്തവും അവതരിപ്പിച്ചു. അസറ്റ് ജനറൽ സെക്രട്ടറി നസീർ നൊച്ചാട് സ്വാഗതവും സെക്രട്ടറി ചിത്രരാജൻ നന്ദിയും പറഞ്ഞു.
