ASSET പ്രഖ്യാപനം
പേരാമ്പ്ര: ആക്ഷൻ ഫോർ സോഷ്യൽ ആൻഡ് എംപവർമെൻ്റ് ട്രസ്റ്റിൻ്റെ (അസറ്റ്) പ്രഖ്യാപനവും ഓഫീസ് ഉദ്ഘാടനവും കെ. മുരളീധരൻ എം.പി. നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ സി.എച്ച്. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.

സത്യൻ കടിയങ്ങാട്, കെ. മധുകൃഷ്ണൻ, ജനറൽ സെക്രട്ടറി വി.ബി. രാജേഷ്, പുതുക്കുടി അബ്ദുറഹ്മാൻ, റസാഖ് പാലേരി, പി.ജെ. തോമസ്, എസ്.കെ. അസ്സയിനാർ, കുഞ്ഞമ്മദ് പേരാമ്പ്ര, പ്രകാശൻ മേപ്പയ്യൂർ, പി.കെ. രാഗേഷ്, യു.സി. അനീഫ, സെഡ് എ. സൽമാൻ, അഡ്വ. കവിതാ മാത്യു തുടങ്ങിയവർ സംസാരിച്ചു. ഡോ. ഇജാസ് അഹമ്മദിന് എം.പി. ഉപഹാരം നൽകി.




 
                        

 
                 
                