KOYILANDY DIARY

The Perfect News Portal

അസമിൽ പ്രളയക്കെടുതി അതിരൂക്ഷം: മരണ സംഖ്യ 56 ആയി

അസമിൽ പ്രളയക്കെടുതി അതിരൂക്ഷം. 29 ജില്ലകളിലായി 16 ലക്ഷം പേരാണ് പ്രളയക്കെടുതി അനുഭവിക്കുന്നത്. ഈ വർഷം വെള്ളപൊക്കത്തിലും, കൊടുക്കാറ്റിലും, മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 56 ആയി. 4 ലക്ഷം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 2800 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. 42476 ഹെക്ടർ കൃഷി ഭൂമി നശിച്ചു. കാസിരംഗ ദേശീയ ഉദ്യാനത്തിൽ 31 വന്യമൃഗങ്ങൾ പ്രളയത്തിൽ ചത്തു.

Advertisements

ബ്രപ്മപുത്ര നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിൽ തുടരുകയാണ്. ഉത്തരാഖണ്ഡ്, ബീഹാർ, അരുണാചൽ പ്രദേശ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, മണിപ്പൂർ, മിസോറാം എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.