അശോകൻ ചേമഞ്ചേരിയുടെ ഏഴാമത് പുസ്തകമായ ‘ചേരമാൻ പെരുമാൾ കാലത്തെ കേരളം’ പ്രകാശനം ചെയ്തു
.
കൊയിലാണ്ടി: അശോകൻ ചേമഞ്ചേരിയുടെ 7-ാംമത് പുസ്തകമായ ‘ചേരമാൻ പെരുമാൾ കാലത്തെ കേരളം’ പ്രകാശനം ചെയ്തു. കൊളക്കാട് എകെജി വായനശാലയും മണ്ണാർകണ്ടി ഗ്രന്ഥാലയവും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് റിട്ട. ജില്ലാ ജഡ്ജി കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് സി. ലതിക അധ്യക്ഷത വഹിച്ചു. മധുസുദനൻ നമ്പൂതിരി പുസ്തകം പ്രകാശനം ചെയ്തു.


ശ്രീ മാപ്പുള്ളകണ്ടി ഭഗവതി ക്ഷേത്രം ട്രസ്റ്റ് പ്രസിഡണ്ട് മാണിക്ക്യം ചാത്തനാടത്ത് പുസ്തകം ഏറ്റുവാങ്ങി. കെ ഭാസ്ക്കരൻ മാസ്റ്റർ പുസ്തക പരിചയം നടത്തി. ലൈബ്രറി കൗൺസിൽ നേതൃസമിതി അംഗം കെ. വി സന്തോഷ് ആദ്യ വില്പന നടത്തി. മുൻ കോഴിക്കോട് ഡെപ്പ്യൂട്ടി മേയർ എ ടി അബ്ദുള്ളക്കോയ ആദ്യ വില്പന സ്വീകരിച്ചു. വായനശാല സെക്രട്ടറി സി. ബിജോയ് സ്വാഗതവും എം കെ മുരളിധരൻ നന്ദിയും പറഞ്ഞു.




