മരളൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്നപരിഹാര കർമ്മങ്ങൾ 19 ന് തുടങ്ങും

.
കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്നവിധിപ്രകാരമുള്ള പരിഹാര കർമ്മങ്ങൾ ഒക്ടോബർ 19 ന് തുടങ്ങും. തന്ത്രിയുടെ സാന്നിദ്ധ്യത്തിൽ തച്ചുശാസ്ത്ര വിദഗ്ദൻ തൃശൂർ പൈങ്ങാപറമ്പൻ സ്ഥാനങ്ങൾ നിർണ്ണയിക്കും. ക്ഷേത്ര ക്ഷേമ സമിതി വിളിച്ചു കൂട്ടിയ വിവിധ കമ്മിറ്റികളുടെ സംയുക്തയോഗം തീരുമാനിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.
ക്ഷേമ സമിതി പ്രസിഡണ്ട് കെ. വി. ഗീരിഷ്, വൈസ് പ്രസിഡണ്ട് ഗിരീഷ് പുതുക്കുടി, പുനരുദ്ധാരണകമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ, കൺവീനർ കലേക്കാട്ട് രാജമണി, വനിത കമ്മിറ്റി പ്രസിഡണ്ട് സിനി ജയരാജ്, ശിവദാസൻ പനച്ചിക്കുന്ന്, കെ. ടി. ഗംഗാധര കുറുപ്പ്, അശോക് കുമാർ കുന്നോത്ത്, കുമാരൻ കരുവോട്ട് താഴെ, രവീന്ദ്രൻ എടക്കണ്ടി, പി.ടി. ഉണ്ണികൃഷ്ണൻ, ഒ.ടി. ശോഭ എന്നിവർ സംസാരിച്ചു.
