മരളൂർ ക്ഷേത്രത്തിൽ സെപ്തംബർ 10ന് അഷ്ടമഗല്യ പ്രശ്നം

കൊയിലാണ്ടി: പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന മരളൂർ മഹാദേവ ക്ഷേത്രത്തിൽ സപ്തംബർ 10ന് പയ്യന്നൂർ പെരളം മണികണ്ഠൻ ജ്യോത്സ്യൻ്റെ നേതൃത്വത്തിൽ അഷ്ടമംഗല്യ പ്രശ്നം നടക്കും. ക്ഷേത്ര കമ്മിറ്റി യോഗത്തിൽ പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷത വഹിച്ചു.
.

.
ക്ഷേത്ര ക്ഷേമ സമിതി പ്രസിഡണ്ട് കെ.വി.ഗിരീഷ്, സെക്രട്ടറി എം.ടി. ഗിരീഷ്, കലേക്കാട്ട് രാജമണി ടീച്ചർ, ഗിരീഷ് പുതുക്കുടി, ശിവദാസൻ പനച്ചിക്കുന്ന്, അശോക് കുമാർ കുന്നോത്ത്, പുതിയോട്ടിൽ രാഘവൻ, എം.ടി. സജിത്ത്, പി.ടി. ഉണ്ണികൃഷ്ണൻ, കെ.ടി.കെ. ഗംഗാധരൻ, സിനി മണപ്പാട്ടിൽ എന്നിവർ സംസാരിച്ചു.
