ആശാ വർക്കേഴ്സ് യൂണിയൻ മേഖലാ യോഗങ്ങൾ സംഘടിപ്പിച്ചു

കോഴിക്കോട്: ആശാ വർക്കേഴ്സ് യൂണിയൻ (സിഐടിയു) മേഖലാ യോഗങ്ങൾ സംഘടിപ്പിച്ചു. പേരാമ്പ്ര മേഖലാ യോഗം ദക്ഷിണാമൂർത്തി ഹാളിൽ നടന്നു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ആശാ വർക്കേഴ്സ് യൂണിയൻ അഖിലേന്ത്യാ പ്രസിഡണ്ട് പി പി പ്രേമ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

ഡോ. ഫാത്തിമ സനം ക്ലാസെടുത്തു. കോഴിക്കോട് സരോജ് ഭവനിൽ നടന്ന കോഴിക്കോട്, തിരുവമ്പാടി മേഖലാ യോഗങ്ങൾ നടന്നു. പി പി പ്രേമ ഉദ്ഘാടനം ചെയ്തു. ഡോ. ഫാത്തിമ സനം ക്ലാസെടുത്തു. സി സുനിത, ടി എം ബബിത, ശ്യാമള എന്നിവർ സംസാരിച്ചു.
