ആശാവർക്കേഴ്സ് യൂണിയൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തി
കൊയിലാണ്ടി: ആശാവർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ശൈലി ആപ്പ് വഴി സർവ്വേ ചെയ്യുന്നതിന് ഉപകരണങ്ങൾ അനുവദിക്കുക, സർവ്വേക്ക് 6 മാസം അനുവദിക്കുക, സർവ്വേ ചെയ്യുന്നതിന് ഒരാൾക്ക് 20 രൂപ അനുവദിക്കുക പെൻഷൻ പ്രായം 65 ആയി ഉയർത്തുക, പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് 5 ലക്ഷം രൂപ നൽകുക, ഓണറേറിയം 15000 രൂപയായി ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണയും.

മാർച്ച് സി.ഐ.ടി.യു. ഏരിയാ ജോയിൻ്റ് സെക്രട്ടറി സി.എം. സുനിലേശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വി.കെ. അജിത അദ്ധ്യക്ഷയായി. സജിനി. പി.എം, ശാന്ത അരിക്കുളം, തങ്കം എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. യൂണിയൻ ഏരിയാ സെക്രട്ടറി സുനിത പടിഞ്ഞാറയിൽ സ്വാഗതം പറഞ്ഞു.
