KOYILANDY DIARY.COM

The Perfect News Portal

ആശ വർക്കർമാർ സമരം ചെയ്യേണ്ടത് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ; തോമസ് ഐസക്ക്

ആശ വർക്കർമാർ സമരം ചെയ്യേണ്ടത് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലാണെന്ന് തോമസ് ഐസക്ക്. കേന്ദ്രം തരാനുള്ള പണം തരുന്നില്ല. ആശ വർക്കർമാരുടെ ഇൻസൻ്റീവ് കേന്ദ്രവും സംസ്ഥാനവും ചേർന്നാണ് നൽകേണ്ടത്. എൽഡിഎഫ് സർക്കാർ വേതനം 1000 ത്തിൽ നിന്നും 13000 ആയി വർദ്ധിപ്പിച്ചുവെന്നും സംസ്ഥാനത്തിൻ്റെ വിഹിതത്തിലാണ് വർദ്ധന വരുത്തിയതെന്നും തോമസ് ഐസക്ക് പറഞ്ഞു.

എന്നാൽ കേന്ദ്രം വർദ്ധന വരുത്താൻ തയ്യാറായിട്ടില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. വ്യവസായങ്ങൾ തുടങ്ങുന്നതിന് അനുമതിയിൽ ഇളവുകൾ നൽകുന്നത് ഈസ് ഓഫ് ഡൂയിങ്ങിൻ്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ വ്യവസായങ്ങൾക്കും പഞ്ചായത്തിൻ്റെ അനുമതിയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി കേന്ദ്രത്തിൻ്റെ ടോൾ പിരിവ് പോലെയാണെന്ന് തെറ്റിദ്ധരിക്കരുതെന്നും തോമസ് ഐസക്ക് പറഞ്ഞു. ദീർഘകാല അടിസ്ഥാനത്തിലുള്ള ടോളാണ് ആലോചിക്കുന്നതെന്നും അദ്ദേ​ഹം പറഞ്ഞു.

 

Share news