KOYILANDY DIARY.COM

The Perfect News Portal

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതി അസ്‌ഫാക്‌ ആലം ഒന്നരവർഷമായി ആലുവയിൽ

കൊച്ചി: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതി ബിഹാർ സ്വദേശി അസ്‌ഫാക്‌ ആലം ആലുവയിൽ താമസം തുടങ്ങിയിട്ട്‌ ഒന്നരവർഷമായെന്ന്‌ പൊലീസ്‌. ഇതിനുമുമ്പ്‌ ആലുവയിൽ രണ്ടിടത്ത്‌ ഇയാൾ താമസിച്ചിരുന്നു. കൊല്ലപ്പെട്ട ബിഹാർ സ്വദേശിനിയായ അഞ്ചുവയസ്സുകാരി താമസിച്ചിരുന്ന വീടിനുസമീപത്ത്‌ ഇയാൾ താമസം തുടങ്ങിയത്‌ ഇക്കഴിഞ്ഞ 22 മുതലാണെന്നും പൊലീസ്‌ അന്വേഷണത്തിൽ കണ്ടെത്തി.

കെട്ടിടനിർമാണമടക്കം നിരവധി ജോലികൾ ഇയാൾ ഒന്നരവർഷത്തിനുള്ളിൽ ചെയ്‌തിട്ടുണ്ട്‌. പ്രധാനമായും കൂലിപ്പണിയായായിരുന്നു. ഇതിനിടെ ഏതെങ്കിലും കേസുകളിൽ ഉൾപ്പെട്ടതായി കണ്ടെത്തിയിട്ടില്ല. അസ്‌ഫാക് ആലം വിവാഹിതനാണ്‌. ബിഹാറിൽ ഇയാളുടെ വീട്‌ പൊലീസ്‌ കണ്ടെത്തി. കൂടുതൽ വിവരങ്ങൾക്കായി ബിഹാർ പൊലീസുമായി എറണാകുളം റൂറൽ പൊലീസ്‌ ബന്ധപ്പെട്ടിട്ടുണ്ട്‌. ബിഹാറിൽ മറ്റ്‌ കേസുകൾ ഉള്ളതായി വിവരം ലഭിച്ചിട്ടില്ല. ആവശ്യമെങ്കിൽ ബിഹാറിൽപോയി കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ്‌ അന്വേഷകസംഘം.

ആർപി 516, തെല്ലുമില്ല കുറ്റബോധം

Advertisements

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന അസ്‌ഫാക്‌ ആലം ആലുവ സബ്‌ ജയിലിൽ  516–-ാം നമ്പർ റിമാൻഡ്‌ തടവുകാരൻ. ജയിലിൽ ഇയാൾക്ക്‌ നൽകിയിരിക്കുന്ന നമ്പറാണിത്‌. ആലുവ സബ്‌ജയിലിലാണ്‌ അസ്‌ഫാക്‌ ആലം ഉള്ളത്‌. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച്‌ അതിക്രൂരമായി കൊന്നതിൽ കുറ്റബോധത്തിന്റെയോ പശ്ചാത്തപത്തിന്റെയോ കണികപോലും മുഖത്തോ പെരുമാറ്റങ്ങളിലോ ഇല്ലെന്ന്‌ ജയിൽ അധികൃതർ പറയുന്നു.

ലോക്കപ്പിലെ സഹതടവുകാരോട്‌ സംസാരിക്കാതെ ഭൂരിഭാഗം സമയവും ഒരുമൂലയിൽ ഇരിപ്പാണ്‌. തടവുകാരും ഇയാളോട്‌ അകലം പാലിക്കുന്നു. പിടിയിലാകുമ്പോൾ ധരിച്ച അതേവേഷമാണ്‌ ഇപ്പോഴും ധരിച്ചിരിക്കുന്നത്‌. സദാ നിരീക്ഷണത്തിലാണ്‌. അസ്വാഭാവികമായതൊന്നും ഇതുവരെ റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല.

 

 

Share news