വയനാട് ദുരന്തം ഉണ്ടായപ്പോൾ തന്നെ രക്ഷാപ്രവർത്തനത്തിന് മുഖ്യമന്ത്രി നാവിക സേനയുടെ സഹായം അഭ്യർത്ഥിച്ചു; മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ദുരന്തം ഉണ്ടായ സമയത്ത് തന്നെ രക്ഷാപ്രവർത്തനത്തിന് മുഖ്യമന്ത്രി നാവിക സേനയുടെ സഹായം അഭ്യർത്ഥിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്. ഏഴിമല നാവിക അക്കാദമിയിൽ നിന്നും എത്തിയ സേന തുടക്കം മുതൽ രക്ഷാപ്രവർത്തനത്തിൽ സജീവപങ്കാളിത്തമാണ് നിർവ്വഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
