വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു
കൊയിലാണ്ടി: നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. ടൗൺ ഹാളിൽ നടന്ന വിതരണം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു അധ്യക്ഷത വഹിച്ചു.
.

.
സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. ഇന്ദിര, നിജില പറവക്കൊടി, കൗൺസിലർമാരായ എം. പി. ലിൻസി, പി.ബി. ബിന്ദു, എ.ലളിത, കെ.ടി. റഹ്മത്ത്, വത്സരാജ് കേളോത്ത്, ഐ.സി.ഡി.എസ്. സൂപ്പർവൈസർമാരായ ടി.കെ. റുഫീല, മോനിഷ, കെ.കെ. അനുഷ എന്നിവർ സംസാരിച്ചു.



