KOYILANDY DIARY.COM

The Perfect News Portal

78-ാം മത് സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി സ്നേഹ സ്വയം സഹായസംഘം ദേശീയ പതാക ഉയർത്തി

കൊയിലാണ്ടി: രാജ്യത്തിൻ്റെ 78-ാം മത് സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി പെരുവട്ടൂർ – ചെക്കോട്ടി ബസാർ സ്നേഹ സ്വയം സഹായസംഘം നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി. വയനാട്ടിലും, വിലങ്ങാട്ടും ഉണ്ടായ ദുരന്തത്തിൽ പൊലിഞ്ഞുപോയ പിഞ്ചു കുഞ്ഞുങ്ങളുപ്പെടെ നൂറുക്കണക്കിന് നാളുകളുടെ വിയോഗത്തിൽ ആദരാഞ്ജലികളർപ്പിച്ചു,

രക്ഷാ പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത ഇന്ത്യൻ സൈന്യം, ഫയർഫോഴ്സ്, പോലീസ്‌, വിവിധ സംഘടനകൾ, നാട്ടുകാർ, രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും അഭിമാനപ്പൂർവം നെഞ്ചിലേറ്റികൊണ്ട് സ്നേഹ സ്വയം സഹായ സംഘത്തിനു വേണ്ടി മുതിർന്ന അംഗം കുമാരൻ തളിർ പതാക ഉയർത്തി. ചടങ്ങിൽ LSS വിജയം കൈവരിച്ച കാർത്തിക് ജെ.എസ് നെ മൊമോന്റോ നൽകി അനുമോദിക്കുകയും ചെയിതു.

Share news