ഓണാഘോഷത്തിൻ്റെ ഭാഗമായി ജി.ഐ.ടി.ഡി കൊയിലാണ്ടി ” ആർപ്പോ 2023 ” സംഘടിപ്പിച്ചു
ഓണാഘോഷത്തിൻ്റെ ഭാഗമായി ജി.ഐ.ടി.ഡി കൊയിലാണ്ടി ” ആർപ്പോ 2023 ” സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ ഇ.എം.എസ് ടൗൺ ഹാളിൽ നടന്ന പരിപാടി പ്രശസ്ത മോട്ടിവേറ്ററും പ്രഭാഷകനുമായ സാബു കീഴരിയൂർ നിർവഹിച്ചു. അതോടൊപ്പം സ്റ്റുഡൻ്റ്സിനുള്ള സർട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നടത്തി. മികവുറ്റ മോട്ടീവേഷൻ സ്പീച്ചും നടത്തി.

HOD പ്രജിഷ അധ്യക്ഷത വഹിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയും വിവിധ കലാ കായിക പരിപാടികളോടുകൂടിയും GITD യുടെ ഈ വർഷത്തെ ഓണാഘോഷത്തിന് സമാപനമായി. ജി ഐ ടി ഡി സ്റ്റുഡൻ്റ് അക്ഷര സ്വാഗതവും വി. ജി. ജലജ ടീച്ചർ നന്ദിയും പറഞ്ഞു.

