KOYILANDY DIARY

The Perfect News Portal

മദ്യനയക്കേസിൽ അരവിന്ദ്‌ കെജ്‌രിവാളിന് ജാമ്യം

ന്യൂഡൽഹി: മദ്യനയക്കേസിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌  കെജ്‌രിവാളിന് ജാമ്യം. ഡൽഹി റൗസ് അവന്യൂ കോടതി ജഡ്ജി ന്യായ് ബിന്ദുവാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം. അറസ്റ്റിലായി മൂന്ന് മാസം തികയാനിരിക്കെയാണ് കെജ്‌രിവാൾ പുറത്തിറങ്ങുന്നത്.

മദ്യനയക്കേസിൽ മാർച്ച് 21നാണ് ഡൽഹി മുഖ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയതത്. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ പങ്കെടുക്കാൻ 21 ദിവസത്തേക്ക് സുപ്രീംകോടതി കെജ്‍രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. വൈദ്യപരിശോധനയ്ക്കായി ഇടക്കാലജാമ്യം നീട്ടണമെന്ന ആവശ്യം തള്ളിയതോടെ ജൂൺ രണ്ട് മുതിൽ കെജ്‍രിവാൾ വീണ്ടും ജയിലിൽ തുടരുകയായിരുന്നു.