അരുൺ നമ്പിയാട്ടിൽ ഷോർട്ട് ഫിലിം രംഗത്തേക്ക്

ഉള്ളിയേരി: “രക്തദാനം മഹാദാനം” എന്ന സന്ദേശം ജീവിതത്തിൽ പകർത്തിയ അരുൺ നമ്പിയാട്ടിൽ ഷോർട്ട് ഫിലിം രംഗത്തേക്ക്. ലഹരിബോധവൽക്കരണം, അവയവദാനം എന്നിവ പ്രമേയമാക്കിയുള്ള ” ഉയിരിനുമപ്പുറം” എന്ന ഷോർട്ട് ഫിലിമിൽ ആണ് ആദ്യമായി അഭിനയിക്കുന്നത്. കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വെച്ച് ചിത്രീകരിക്കണം പുരോഗിമച്ചുകൊണ്ടിരിക്കുന്നു. സംവിധാനം വിനോദ് കണ്ണഞ്ചേരി, തിരക്കഥ സംഭാഷണം സുജിത്, ക്യാമറ മനു മടുർ ലത്തീഫ്, സജീന്ദ്രൻ, സുരേഷ്, രാജീവ്, നിഖിൽ, സംജു, നിജിൽ തുടങ്ങിയവരാണ് അഭിനേതാക്കൾ.

ഓണത്തിന് ഷോർട്ട് ഫിലിം റീൽസ് ചെയ്യാനുള്ള ശ്രമത്തിലാണ്. അരുൺ നമ്പിയാട്ടിൽ നിലവിൽ ആപത് മിത്ര വളണ്ടിയർ, റെഡ് ക്രോസ് വളണ്ടിയർ, ഹോപ്പ് ബ്ലഡ് ഡോൺട്ടേഴ്‌സ് മിഷൻ കോർഡിനേറ്റർ, യുവജനതാദൾ ബാലുശ്ശേരി മണ്ഡലം അംഗം, മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്ര സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്. സമൂഹത്തിൽ നിന്നും ലഹരി ഉപയോഗം കുറയ്ക്കാനും അവബോധം സംഘടിപ്പിക്കാനും കഴിയുമെന്ന സന്തോഷത്തിലാണ് ഈ യുവാവ്.
