കൊയിലാണ്ടി: അരുൺ ലൈബ്രറി എളാട്ടേരി 79-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഇന്ത്യൻ എയർഫോഴ്സ് കോർപ്പറൽ അനശ്വര ശ്രീധരൻ നായർ ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന ചടങ്ങിൽ ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ, വനിതാ വേദി കൺവീനർ അനിഷ, വയോജന വേദി കൺവീനർ പി. രാജൻ, ടി. എം. ഷീജ, എ. സുരേഷ് എന്നിവർ സംസാരിച്ചു.