KOYILANDY DIARY.COM

The Perfect News Portal

ആർട്ടിസാൻസ് തൊഴിലാളികൾ മാർച്ചും ധർണയും നടത്തി

കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേരള ആർട്ടിസാൻസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ തൊഴിലാളികൾ മാർച്ചും ധർണയും നടത്തി. കോഴിക്കോട്, താമരശേരി, വടകര താലൂക്ക് ഓഫീസുകളിലേക്കും പയ്യോളി സബ്ബ്‌ ട്രഷറി ഓഫീസിലേക്കുമാണ് മാർച്ച്‌ നടത്തിയത്. നിർമാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ കുടിശ്ശിക ഓണത്തിന് മുമ്പ്‌ നൽകുക, -ക്ഷേമനിധി കുടിശ്ശിക ആനുകൂല്യങ്ങൾ ഉടൻ നൽകുക, പാറ–- മണൽ–- -ചെങ്കൽ ശേഖരിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി സെസ് പിരിവ് ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം. 
കോഴിക്കോട് താലൂക്ക് ഓഫീസിന്‌ മുന്നിൽ നടന്ന മാർച്ചും ധർണയും സിഐടിയു ജില്ലാ പ്രസിഡന്റ്‌ മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് പി ബാബു അധ്യക്ഷനായി. എൻ പി സുനീന്ദ്രൻ, ടി ശശീധരൻ, എം ശ്രീനിവാസൻ, വി മനോഹരൻ എന്നിവർ സംസാരിച്ചു. വടകരയിൽ മാർച്ച്‌ സിഐടിയു ജില്ലാ സെക്രട്ടറി കെ കെ മമ്മു ഉദ്ഘാടനംചെയ്തു. ടി സുരേഷ് ബാബു അധ്യക്ഷനായി. എം ഗിരീഷ്, എ ബിന്ദു വടകര, ലെനീഷ് കുന്നുമ്മൽ, മഹേഷ് കല്ലിട്ടതിൽ, ഒ വി ചന്ദ്രൻ, കെ വി ബാലൻ എന്നിവർ സംസാരിച്ചു. 
താമരശേരിയിൽ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം വി എം ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി ടി ബാബു അധ്യക്ഷനായി. എം എ മജീദ്, എം കെ സുരേഷ്, റംലത്ത് ഓമശേരി, പി എം അബ്ദുൾ മജീദ് എന്നിവർ സംസാരിച്ചു. പയ്യോളിയിൽ സംസ്ഥാന കമ്മറ്റി അംഗം എം കെ രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. കെ ബാബു അധ്യക്ഷനായി. സിഐടിയു പയ്യോളി ഏരിയാ സെക്രട്ടറി കെ കെ പ്രേമൻ, പി വി രാമചന്ദ്രൻ, എൻ എം ബാലൻ, കെ കുഞ്ഞികൃഷ്‌ണൻ, മിനി ഭഗവതിക്കണ്ടി, എ കെ ഷൈജു, വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

 

Share news