പരിസ്ഥിതി വിഷയത്തിൽ ചിത്രകലാ ക്യാമ്പ്

കൊയിലാണ്ടി: പരിസ്ഥിതി വിഷയത്തിൽ ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കേരളത്തിൻ്റെ വിവിധ പ്രദേശത്തു നിന്നായി മുപ്പതോളം ചിത്രകാരൻമാർ ‘മഴയഴക്’ ക്യാൻവാസിൽ പകർത്തുന്നു. കോഴിക്കോട് കുറ്റ്യാടിയിലെ ജാനകിക്കാടാണ് പതിനാറാമത് ജലമർമ്മരം ക്യാമ്പിൻ്റെ പശ്ചാത്തലം.

ക്യാമ്പ് ജൂലായ് 13ന് രാവിലെ തുടങ്ങി 14ന് വൈകുന്നേരം അവസാനിക്കും. രണ്ട് ദിവസത്തെ ക്യാമ്പിൻ്റെ സമാപന സമ്മേളനം മരുതോങ്കര പഞ്ചായത്ത് പ്രസിഡണ്ട് കെ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്യുമെന്ന് കോഡിനേറ്റർ രാജീവ് ചാം അറിയിച്ചു.
