KOYILANDY DIARY.COM

The Perfect News Portal

അന്തർ സംസ്ഥാന മയക്കുമരുന്ന് കേസ് പ്രതിക്കെതിരെ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചു.

കോഴിക്കോട്: അന്തർ സംസ്ഥാന മയക്കുമരുന്ന് കേസ് പ്രതിക്കെതിരെ PIT NDPS പ്രകാരം തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചു. മയക്കുമരുന്നുകളും ലഹരിവസ്തുക്കളും വിൽപ്പന നടത്തുന്നവർക്കെതിരെ Prevention of Illicit Trafficking in Narcotic Drugs and Psychotropic Substance (PIT NDPS Act) പ്രകാരം തടങ്കൽ ഉത്തരവും സ്വത്തുക്കൾ കണ്ടുകെട്ടുന്നതുമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് മലപ്പുറം ജില്ലയിലെ പോത്തുകല്ല് എഴുപം പാടം വടക്കേടത്ത് വീട്ടിൽ ഷൈൻ ഷാജി (24) ക്കെതിരെ സമർപ്പിച്ച റിപ്പോർട്ടിലാണ് ആഭ്യന്തര വകുപ്പ് ഒരു വർഷത്തെ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. 
പ്രതി ഷൈൻ ഷാജ് മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്നുകൾ വിൽപ്പന നടത്തിയിരുന്നതും അനധികൃതമായി കഞ്ചാവ് കൈവശം വച്ചതിന് മലപ്പുറം ജില്ലയിലെ കാളികാവ് എക്സൈസ് റേഞ്ചിൽ 2020 ൽ രജിസ്റ്റർ ചെയ്ത കേസിൽ ശിക്ഷിക്കപ്പെടുകയും പൊതു സ്ഥലത്തുവച്ച് മയക്കുമരുന്ന് ഉപയോഗിച്ചതിന് എലത്തൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ശിക്ഷിക്കപ്പെടുകയും കൂടാതെ 51 ഗ്രാം മാരകമയക്കുമരുന്നായ എം.ഡി.എം.എ കൈവശം വച്ചതിന് ഫറോക്ക് എക്സൈസ് റേഞ്ച് രജിസ്റ്റർ ചെയ്ത കേസിലും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്നതാണ്. 
.
.
മേൽ കേസുകൾ കൂടാതെ 770 ഗ്രാം എം.ഡി.എം.എ, 6.150 ഗ്രാം Ecstasy ഗുളികകളും 80 LSDസ്റ്റാമ്പുകളും വിൽപ്പനക്കായി കൈവശം വച്ചതിന്  19.05.2024 ന് വെള്ളയിൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ പ്രതി നിലവിൽ കോഴിക്കോട് ജില്ല ജയിലിൽ റിമാണ്ടിൽ കഴിഞ്ഞുവരികയാണ്. പ്രതിയുടെ കൈവശത്തുനിന്നും ധാരാളം മയക്കുമരുന്നുകൾ കണ്ടെത്തുകയും പ്രതിയുടെ സ്വതന്ത്രമായ സാന്നിദ്ധ്യം പൊതു സുരക്ഷക്ക് ഭീഷണിയാണെന്നും മയക്കുമരുന്ന് വിൽപ്പനയിലൂടെ പണവും സ്വത്തും സമ്പാദിച്ച് യുവതലമുറയെ മയക്കുമരുന്നിലേക്ക് ആകർഷിക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് കോഴിക്കോട് വെള്ളയിൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിനെ തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശയിലാണ് ആഭ്യന്തരവകുപ്പ് ഒരു വർഷത്തെ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.  
.
.
കോടതിയുടെ ഉത്തരവ് പ്രകാരം പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിപ്പാർപ്പിക്കും. മയക്കുമരുന്ന് കേസിലുൾപ്പെടുന്ന പ്രതികൾക്കെതിരെ തുടർന്നും ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും മയക്കുമരുന്ന് കച്ചവട ശൃഖലയിലെ  മുഴുവൻ ആളുകളെയും പിടികൂന്നതിനായുള്ള തുടർ നടപടികൾ എക്സൈസ് വകുപ്പുമായി ചേർന്നും മറ്റു സംസ്ഥാനങ്ങളിലെ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും നാർക്കോട്ടിക് സെൽ അസി. പോലീസ് കമ്മീഷണർ കെ.എ. ബോസ് അറിയിച്ചു.
Share news