കൊയിലാണ്ടി കോമത്ത്കരയില്‍ ബസ്സും പിക്കപ്പ് വാനും കുട്ടിയിടിച്ച് പതിനേഴോളം പേർക്ക് പരിക്ക്

കൊയിലാണ്ടി കോമത്ത്കരയില്‍ ബസ്സും പിക്കപ്പ് വാനും കുട്ടിയിടിച്ച് നിയന്ത്രണം വിട്ട ബസ്സ് മതിലിലിടിച്ച് അപകടം. 17ഓളം പേര്‍ക്ക് പരിക്ക്. കൊയിലാണ്ടിയില്‍ നിന്നും ബാലുശ്ശേരിയിലേയ്ക്ക് പോകുന്ന സ്വകാര്യ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ചശേഷം നിയന്ത്രണംവിട്ട ബസ്സ് മതിലില്‍ ഇടിച്ചുകയറുകയായിരുന്നു. ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു അപകടം.
.

.
രമേശൻ (60), ഷീല (48), നൌഷാദ് (42), പ്രേംരാജ്, നിത, സ്നേഹ, ഷിജു, നുംസീറ, സിന്ധു, നൌഷിദ, അനുശ്രീ, അനുപമ, സുബൈദ, കറുപ്പൻ, പെരിയ സ്വാമി, അലോജ്, മഹേന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തില്‍ പിക്കപ്പ് വാനില്‍ ഉണ്ടായിരുന്ന ഒരാള്‍ക്കും ബസ്സിലുണ്ടായിരുന്ന യാത്രക്കാർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കപ്പ് വാനിൽ ഉണ്ടായിരുന്ന നൈഷാദിനെ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
