KOYILANDY DIARY.COM

The Perfect News Portal

അർജുന്റെ കുടുംബത്തിന്റെ പരാതിയിൽ മനാഫിനെതിരെ കേസ്

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന്റെ പരാതിയിൽ ലോറി ഉടമ മനാഫിനെതിരെ കേസെടുത്തു. സൈബർ ആക്രമണവും സാമൂഹ്യ മാധ്യമങ്ങളിൽ വേട്ടയാടപ്പെടുന്നു എന്നും കാണിച്ച് അർജുന്റെ സഹോദരി അഞ്ജു കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയിരുന്നു. ഇതിലാണ് നടപടി. ചേവായൂർ പൊലീസാണ് കേസെടുത്തത്.

മനാഫ് കുടുംബത്തിന്റെ വൈകാരികതയെ മുതലെടുത്തെന്നും പണപ്പിരിവ് നടത്തിയെന്നും ആരോപിച്ച് അർജുന്റെ കുടുംബം രം​ഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കുടുംബത്തിനു നേരെ സൈബർ ആക്രമണം ശക്തമായത്.

Share news