അർജുനായി സൈന്യം ഇന്ന് ഗംഗാവലി പുഴയിൽ തെരച്ചിൽ നടത്തും

കർണാടകയിലെ ഷിരൂരിൽ മണ്ണടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്ന് ഗംഗാവാലി നദിയിൽ നിന്ന് ലഭിച്ച സിഗ്നൽ കേന്ദ്രീകരിച്ച് നടത്തും. സോനാർ പരിശോധനയിൽ സിഗ്നൽ ലഭിച്ച സ്ഥലത്താണ് നേവി തിരച്ചിൽ നടത്തുക. 60 അടി താഴ്ച്ചയിൽ മണ്ണ് മാന്താൻ ശേഷിയുള്ള ബൂം മെഷീന്റെ സഹായത്തോടുകൂടിയായിരിക്കും തിരച്ചിൽ നടത്തുക. റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രപാൽ ഇന്ന് ദൗത്യസംഘത്തിനൊപ്പം ചേരും.
