അരിക്കുളം എക്സ് സർവ്വീസ് മെൻ വെൽഫെയർ അസോസിയേഷന്റെ 26-ാം വാർഷികവും കുടുംബ സംഗമവും നടത്തി

കീഴരിയൂർ അരിക്കുളം എക്സ് സർവ്വീസ് മെൻ വെൽഫെയർ അസോസിയേഷന്റെ 26-ാം വാർഷികവും കുടുംബ സംഗമവും നടത്തി. കാലത്ത് ഒമ്പത് മണിക്ക് പതാക ഉയർത്തി. വൈകീട്ട് നാല് മണിക്ക് അകലാപ്പുഴ ബോട്ട്ജെട്ടിയിൽ നടന്ന സംഗമത്തിൽ പ്രസിഡണ്ട് സി. എം സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി യു കെ രാഘവൻ നായർ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രേമ ചന്ദ്രൻ അരിക്കുളം മുഖ്യ പ്രഭാഷണം നടത്തി.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും പത്താം ക്ലാസ്സ്, പ്ലസ് ടു ഉന്നത വിജയം നേടിയവരേയും അനുമോദിച്ചു. കെ. സുകുമാരൻ നായർ, ശശി ആയില്യം, മുരളി മൂടാടി, കുഞ്ഞികണ്ണൻ എം പി, രാജൻ പഞ്ഞാട്ട്, വത്സല ഉണ്ണി, നാരായണൻ മാണിക്കോത്ത് എന്നിവർ ആശംസ അറിയിച്ചു. ഉണ്ണികൃഷ്ണൻ അരിക്കുളം നന്ദി രേഖപ്പെടുത്തി. എക്സ് സർവ്വീസ് കുടുംബാഗങ്ങളും, വനിത വിങ്ങും ചേർന്ന് കലാപരിപാടികളും നടത്തി.

