അരിക്കുളം ചെറിയാമൻകണ്ടി മീത്തൽ കുടുംബ സംഗമം കൊല്ലം ലെയ്ക് വ്യൂ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു

കൊയിലാണ്ടി: അരിക്കുളം ചെറിയാമൻകണ്ടി മീത്തൽ കുടുംബ സംഗമം കൊല്ലം ലെയ്ക് വ്യൂ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പരിപാടിയിൽ നാല് തലമുറയുടെ സംഗമം നടന്നു. കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ നാണിയമ്മ കണ്ണച്ചാട്ടിൽ, നാരായണൻ നായർ ചെറിയാമൻകണ്ടി മീത്തൽ, നാരായണൻ നായർ പറമ്പടി, ദേവകിയമ്മ പറമ്പടി, ശാരദാമ്മ പനന്തോടി, ദാമോദരൻ വടക്കയിൽ എന്നിവരുടെ സാന്നിധ്യത്തിൽ രാരുകുട്ടി നായർ ഭദ്രദീപം കൊളുത്തി കൊണ്ട് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.

കെ പി ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ദിനേശൻ പനന്തോടി സ്വാഗതം പറഞ്ഞു. ശേഷം മരണപ്പെട്ട കുടുംബാംഗങ്ങളെ അനുസ്മരിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ചെറിയാമൻ കണ്ടി മീത്തൽ കുടുംബാംഗങ്ങളായ അശ്വതി ബാലകൃഷ്ണൻ, യദു നന്ദൻഎം എം, ശരൺ, എസ്, ശ്രീലക്ഷ്മി ജെ എസ്, ശിവദേവ് എസ് ഡി, അർച്ചന രമേശൻ, ഹരിനന്ദ് പി എം എന്നിവരെ അനുമോദിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും കരോക്കെ ഗാനമേളയും നടത്തി.

