പാർക്കിങ്ങിനെച്ചൊല്ലി തർക്കം; യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച് ഓട്ടോ ഡ്രൈവറുടെ ഭാര്യ
![](https://koyilandydiary.com/wp-content/uploads/2024/05/15-24-1024x943.jpg)
മൂന്നാർ: പാർക്കിങ്ങിനെച്ചൊല്ലി അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനു കുത്തേറ്റു. വീടിനു സമീപം ഓട്ടോ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തർക്കം. സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. സെവൻമല എസ്റ്റേറ്റിൽ പഴയ മൂന്നാർ ഡിവിഷനിൽ എ. ഗണേശ് മൂർത്തിക്കാണു (42) നെഞ്ചിൽ കുത്തേറ്റത്.
Advertisements
![](https://koyilandydiary.com/wp-content/uploads/2022/09/shobika-box.jpg)
ഇയാൾ ഗുരുതരാവസ്ഥയിൽ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ഓട്ടോ ഡ്രൈവർ ദാസ് (38), ഭാര്യ മഹാലക്ഷ്മി (34), ബന്ധുവായ മണി (40) എന്നിവരാണു പിടിയിലായത്. ഗണേശ് മൂർത്തിയുടെ വീടിനു സമീപം അയൽവാസിയായ ദാസ് ഓട്ടോ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ഇതിനിടെ ദാസിന്റെ ഭാര്യ മഹാലക്ഷ്മിയും ബന്ധുവായ മണിയും ആയുധവുമായെത്തി ഗണേശിനെ കുത്തുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു.
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240613-WA0139.jpg)