KOYILANDY DIARY

The Perfect News Portal

കോപ്പ അമേരിക്കയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അർജൻ്റീന പെറുവിനെ വീഴ്ത്തി

കോപ്പ അമേരിക്കയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പെറുവിനെ വീഴ്ത്തി അര്ജന്റീന. ആദ്യ പത്തിൽ മെസിയില്ലാത്ത മത്സരത്തിൽ മാർട്ടിനസ് നേടിയ രണ്ടു ഗോളുകളാണ് അർജന്റീനയുടെ വിജയത്തിലേക്ക് വഴിവെച്ചത്. ഇതോടെ കോപ്പ അമേരിക്ക ക്വർട്ടർ ഫൈനലിലേക്കെത്തുന്ന ആദ്യ ടീമായി അര്ജന്റീന മാറി. നിലവിലെ ചാമ്പ്യന്മാർ മികച്ച പ്രകടനം പുറത്തെടുത്ത മത്സരത്തിൽ പെറുവും ആക്രമിച്ചു തന്നെയാണ് കളിച്ചത്.

47, 86 മിനിറ്റുകളിലാണ് അർജന്റീനയ്ക്ക് വേണ്ടി മാർട്ടിനസ് ഗോളുകൾ നേടിയത്. ടീമിൽ മെസി ഇല്ലാത്ത കൊണ്ട് തന്നെ ഏഞ്ചൽ ഡി മരിയ കളിയുടെ തുടക്കം മുതൽക്കേ ടീമിന്റെ ഭാഗമായിരുന്നു. രണ്ടു ഗോളുകൾക്ക് വിജയിച്ചെങ്കിലും മത്സരത്തിൽ ലഭിച്ച നിരവധി അവസരങ്ങൾ അര്ജന്റീന പാഴാക്കിയിരുന്നു. അർജന്റീനയുടെ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് പല ഘട്ടങ്ങളിലും പെറുവിന്റെ മുന്നേറ്റങ്ങളെ തകർത്തുകൊണ്ട് ടീമിന്റെ രക്ഷകനായി മാറിയിരുന്നു.

അതേസമയം, ഗ്രൂപ്പ് എയിൽ നടന്ന മറ്റൊരു മത്സരത്തിൽ ചിലിയെ കാനഡ സമനിലയിൽ തളച്ചു. തുടക്കം മുതൽ ഒടുക്കം വരെ കാൽപ്പന്ത് കളിയുടെ സകല ആവേശവും നിറഞ്ഞു നിന്ന മത്സരത്തിൽ ചിലിയുടെ മുന്നേറ്റങ്ങളെ തകർത്തെറിയുകയായിരുന്നു കനേഡിയൻ കാലുകൾ.

Advertisements