ലോകകപ്പ് യോഗ്യതാ റൌണ്ടിൽ ചിലിയെ 3-0 ത്തിന് തകർത്ത് അർജന്റീന
മിന്നുന്ന മൂന്ന് ഗോളുകൾ, ലോകകപ്പ് യോഗ്യതാ റൌണ്ടിൽ ചിലിയെ 3-0 ത്തിന് തകർത്ത് അർജന്റീന. ഇതോടെ ലോകകപ്പ് യോഗ്യതാ റൌണ്ടിൽ 7 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 18 പോയിന്റുമായി അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുന്നു. കോപ്പ അമേരിക്ക ഫൈനലിൽ പരിക്കേറ്റ ലയണൽ മെസിയില്ലാതെ യോഗ്യതാ റൌണ്ട് മത്സരങ്ങൾ കളിക്കാനിറങ്ങിയ ആർജന്റീന വിജയകുതിപ്പ് തുടരുകയാണ്.

തുടക്കം മുതൽ അവസാനം വരെ അക്രമണോത്സുകമായ കളിച്ച അർജന്റീന, രണ്ടാം പകുതിയുടെ തുടക്കത്തിൽ മാക് അലിസ്റ്ററിന്റെ ആദ്യ ഗോളിലൂടെ ലീഡ് നേടി. പിന്നീട് 84-ാം മിനിറ്റിൽ ഒരു ലോങ് റേഞ്ചറിലൂടെ ഹൂലിയൻ അൽവാരസ് ലീഡ് ഇരട്ടിയാക്കി. ഇഞ്ചുറി ടൈമിൽ ഡിബാലെയുടെ ഗോൾ കൂടിയായപ്പോൾ അർജന്റീനയുടെ ചിലി വധം പൂർത്തിയായി.

