KOYILANDY DIARY.COM

The Perfect News Portal

രാത്രി 10 മണിക്ക് ശേഷം ഭക്ഷണം ക‍ഴിക്കുന്നവരാണോ നിങ്ങള്‍? കാത്തിരിക്കുന്നത് വൻ അപകടം: വിദഗ്ധര്‍ പറയുന്നു…

.

രാത്രി വൈകി ഭക്ഷണം ക‍ഴിക്കുന്നത് ഇപ്പോള്‍ നമ്മുടെ വീടുകളില്‍ സാധാരണമായി വരികയാണ്. എന്നാല്‍ ഇത് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. രാത്രി പത്ത് മണിക്ക് ശേഷം ഭക്ഷണം ക‍ഴിക്കുകയും നന്നേ താമസിച്ച് കിടക്കുന്നവരാണ് നിങ്ങളെങ്കില്‍ അപകടം നിങ്ങളെ തേടിയെത്തുമെന്ന് വിദഗ്ധര്‍ പറയുന്നു. അള്‍സര്‍, നെഞ്ചെെരിച്ചില്‍, ദീർഘകാലത്തേക്കുള്ള ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഭക്ഷണത്തിൻ്റെ സമയക്രമം തെറ്റുന്നത് കുടലിന്റെ ആരോഗ്യത്തെ ബാധിക്കുന്നു.

 

ആളുകൾ കൂടുതൽ സമയം ജോലി ചെയ്യുകയും നന്നേ വൈകി ഉറങ്ങുകയും ചെയ്യുന്നു. ചിലർക്ക് ഇത് വലിയ കാര്യമല്ലെന്ന് തോന്നിയാലും പുകച്ചില്‍, നെഞ്ചെരിച്ചില്‍ വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾ വർദ്ധിക്കുന്നതായി ഉദരസംബന്ധവുമായി ബന്ധപ്പെട്ട വിദഗ്ധർ പറയുന്നു. “നെഞ്ചെരിച്ചില്‍ ഉൾപ്പെടെയുള്ള ഉദരസംബന്ധിയായ പ്രശ്നങ്ങൾ വർദ്ധിക്കുന്നതായി വ്യക്തമായി കാണുന്നു. അതിലെ പ്രധാന കാരണങ്ങളിൽ ഒന്നാണ് രാത്രി നന്നേ വൈകി ഭക്ഷണം കഴിക്കുന്നത്.” കൊൽക്കത്ത CMRI ഗാസ്ട്രോ സയൻസ് കൺസൾട്ടന്റ് ഡോ. സസ്വത ചാറ്റർജി പറയുന്നു.

Advertisements

 

“ശരീരം മു‍ഴുവനായും റെസ്റ്റെടുക്കുമ്പോ‍ഴാണ് നമ്മള്‍ ഭക്ഷണം ക‍ഴിക്കുന്നത്. കിടക്കുന്നതിന് തൊട്ടുമുൻപാണ് ഭക്ഷണം ക‍ഴിക്കുന്നതെങ്കില്‍ കിടക്കുമ്പോൾ വയറും ഭക്ഷണനാളവും ഒരേ നിലയിൽ വരുന്നു. ഇത് ആസിഡ് മുകളിലേക്ക് പോകുന്നതിനെ എളുപ്പമാക്കുന്നു. ഗുരുത്വാകർഷണത്തിന്റെ സഹായമില്ലാതെ തന്നെ അസിഡിറ്റി വർദ്ധിക്കാൻ ഇടയാക്കുന്നു, പുകച്ചില്‍ തോന്നുക, നെഞ്ചുവേദന, തൊണ്ടയില്‍ അസ്വസ്ഥത അനുഭവപ്പെടുക എന്നിവയുണ്ടാകുന്നു. ഉറക്കക്കുറവ്, നന്നേ താമസിച്ച് ഭക്ഷണം ക‍ഴിക്കുന്നത് എന്നിവ പ്രശ്നം കൂടുതൽ വഷളാക്കുന്നു.” ഡോ. ചാറ്റർജി വിശദീകരിക്കുന്നു.

 

രാത്രി വൈകിയുള്ള ഭക്ഷണങ്ങൾ സാധാരണയായി കൂടുതൽ കൊഴുപ്പുള്ളതും, മസാല കൂടുതലുള്ളതും, പ്രോസസ്സുചെയ്തതുമായിരിക്കും. ഇവ ദഹിക്കാൻ കൂടുതൽ സമയം എടുക്കുകയും അധികമായി ആസിഡ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതോടെ വയറിനും അന്നനാളത്തെയും ആസിഡ് കൂടുതലായി ബാധിക്കുകയും ദീർഘകാലത്തേക്ക് ഗാസ്ട്രൈറ്റിസ്, പെപ്റ്റിക് അൾസർ പോലുള്ള രോഗങ്ങൾക്കും കാരണമാകുന്നു.

 

നെഞ്ചെരിച്ചില്‍ ചികിത്സിക്കാതെ വിട്ടാൽ ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകും. ഭക്ഷണം ക‍ഴിച്ചിട്ട് കിടക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും ശരിയായ ദഹനം നടക്കാതിരിക്കുകയും ക്ഷീണം ഉണ്ടാക്കുകയും ചെയ്യുന്നു. വിദഗ്ധർ പറയുന്നത്, ഭക്ഷണ സമയക്രമം ശരിയായി പാലിക്കുന്നത് ഭക്ഷണത്തിന്റെ ഗുണനിലവാരത്തോളം തന്നെ പ്രധാനമാണെന്നാണ്. വൈകുന്നേരങ്ങളിൽ ഹെവി ഫുഡ് ഒ‍ഴിവാക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് പറയുന്നു.

Share news