KOYILANDY DIARY.COM

The Perfect News Portal

“നിങ്ങൾ സ്ത്രീപക്ഷത്തോ അതോ റേപ്പിസ്റ്റിന്റെ പക്ഷത്തോ?‘; രാഹുൽ വിഷയത്തിൽ പ്രിയങ്ക ഗാന്ധിയോട് ചോദ്യവുമായി ശ്രീമതി ടീച്ചർ

.

ദിനം പ്രതി നിരവധി ലൈംഗിക പീഡന പരാതികളാണ് കേരളത്തിലെ കോൺഗ്രസ് എം എൽ എയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നു വരുന്നത്. എന്നാൽ ഇതുവരെ ഈ വിഷയത്തിൽ രാഹുൽ ഗാന്ധിയോ കേരളത്തിൽ നിന്നുള്ള കോൺഗ്രസിന്റെ എം പിയായ പ്രിയങ്ക ഗാന്ധിയോ പ്രതികരിച്ചിട്ടില്ല.

 

പുറത്തുവരുന്ന വാർത്തകൾ അനുസരിച്ച് രാഹുൽ ഗാന്ധിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും വിഷയത്തിൽ അതിജീവിത പരാതി അയച്ചിരിവെന്ന് വ്യക്തമാക്കുന്നുണ്ട് എന്നാൽ ഈ വിഷയത്തിലും ഇതുവരെ ഇവർ പ്രതികരിച്ചിട്ടില്ല. പ്രിയങ്ക ഗാന്ധിയുടെ ഈ മൗനത്തിനെതിരെയാണ് സിപിഐഎം കേന്ദ്ര കമ്മിറ്റ അംഗം പി കെ ശ്രീമതി ടീച്ചർ രംഗത്തു വന്നിരിക്കുന്നത്.

Advertisements

 

വയനാട് എം പി വാ തുറക്കാത്തത് എന്താ എന്ന ചോദ്യവും അതോടൊപ്പം നിങ്ങൾ സ്ത്രീ പക്ഷത്താണോ അതോ റേപിസ്റ്റ് പക്ഷത്താണോ എന്ന ചോദ്യവും ഉന്നയിച്ചായിരുന്നു പി കെ ശ്രീമതി ടീച്ചറുടെ ഫേസ്ബുക് പോസ്റ്റ്. ബലാത്സംഗ കേസിൽ നിയമ നടപടികൾ ആരംഭിച്ചതിനെ തുടർന്ന് ഏഴു ദിവസമായി രാഹുൽ ഒളിവിലാണ്.

 

ഒളിവിൽ പോയ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനോ, രാഹുലിനെതിരെ നടപടികൾ എടുക്കാനോ കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല. പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തെന്നു പറയുമ്പോളും നിയമനടപടികൾ ആരംഭിക്കുന്നത് വരെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രാചരണ പരിപാടികളിൽ രാഹുൽ സജീവമായിരുന്നു.

Share news