മൈഗ്രേൻ അലട്ടുന്നുണ്ടോ? കാരണങ്ങൾ അറിയാം, രോഗാവസ്ഥയെ തടയാം
.
ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്‌നമാണ് മൈഗ്രേന്‍. മൈഗ്രേൻ മറ്റ് തലവേദനകളെ പോലെ ഉള്ള ഒരു രോഗമല്ല. തലവേദനയോടൊപ്പം ഓക്കാനം, ഛര്‍ദി, പ്രകാശത്തോടുള്ള സൂക്ഷ്മസംവേദക്ഷമത തുടങ്ങിയ ലക്ഷണങ്ങളും ചിലരിൽ ഉണ്ടാകാം. ഒന്നിൽ കൂടുതൽ ദിവസം നീണ്ടുനിൽക്കുന്ന ഒരു അവസ്ഥ കൂടെ മൈഗ്രേൻ തലവേദന ഉണ്ടാകുന്നവരിൽ കണ്ടേക്കാം. യഥാർത്ഥത്തിൽ സങ്കീര്‍ണമായ ഒരു ന്യൂറോളജിക്കല്‍ അവസ്ഥയാണ് മൈഗ്രേൻ.

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ വരുന്ന മാറ്റങ്ങളും തലച്ചോറില്‍ ഉണ്ടാകുന്ന രാസമാറ്റങ്ങളും മൈഗ്രേന് കാരണമായേക്കാം. ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങളും ഈ രോഗാവസ്ഥയ്ക്ക് വഴിയൊരുക്കാം. പിരിമുറുക്കം, ഉറക്കത്തിന്റെ രീതിയില്‍ ഉണ്ടാകുന്ന മാറ്റം, ഭക്ഷണം കഴിക്കാതിരിക്കുക അല്ലെങ്കില്‍ ആവശ്യത്തിനു ഭക്ഷണം കഴിക്കാതിരിക്കുക, കടുത്ത ചൂട് അല്ലെങ്കില്‍ തണുപ്പ്, ആര്‍ത്തവ സമയത്ത് അല്ലെങ്കില്‍ ആര്‍ത്തവവിരാമ സമയത്ത് ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, തീവ്രപ്രകാശം അല്ലെങ്കില്‍ ഉച്ചത്തിലുള്ള ശബ്ദം, ഭക്ഷണം കഴിക്കാതിരിക്കുക അല്ലെങ്കില്‍ ആവശ്യത്തിനു ഭക്ഷണം കഴിക്കാതിരിക്കുക, കഠിനാധ്വാനം അല്ലെങ്കില്‍ ക്ഷീണം, പെട്രോള്‍, പെര്‍ഫ്യൂം തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങളുടെ രൂക്ഷഗന്ധം തുടങ്ങിയവ മൈഗ്രേന്റെ കാരണങ്ങളാണ്.

ഏത് പ്രായത്തിലും മൈഗ്രേന്‍ ആരംഭിക്കാം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും മൈഗ്രേന്‍ ഉണ്ടെങ്കില്‍, മൈഗ്രേന്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകള്‍ക്ക് മൈഗ്രേന്‍ ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരേക്കാൾ കൂടുതലാണ്.




