KOYILANDY DIARY

The Perfect News Portal

കിവി കഴിച്ചാൽ ഇത്രയേറെ ഗുണങ്ങളോ?

കിവി കഴിച്ചാൽ ഇത്രയേറെ ഗുണങ്ങളോ? പോഷക​ഗുണങ്ങൾ ഏറെയുള്ള ഫലങ്ങളിൽ ഒന്നാണ് കിവി. പൊട്ടാസ്യം, കോപ്പർ, വിറ്റാമിൻ കെ, ഫോളേറ്റ്, വിറ്റാമിൻ ഇ എന്നിവ കിവിയിൽ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ‌ ഡയറ്റ് ശ്രദ്ധിക്കുന്നവർ നിർബന്ധമായും കിവി ഡയറ്റിൽ ഉൾപ്പെടുത്തണം. താരതമ്യേന കലോറി കുറവായ ഫലമാണ് കിവി. ഏകദേശം 40-50 കലോറി മാത്രമാണ് അടങ്ങിയിട്ടുളളത്. പോഷകസമൃദ്ധമായ ഫലമാണ്.

കിവിപ്പഴത്തിൽ ധാരാളം ഫെെബർ അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, നാരുകൾ ആരോഗ്യകരമായ ദഹനത്തെ പിന്തുണയ്ക്കുകയും മലവിസർജ്ജനം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതിനാൽ കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നു.

 

കലോറി കുറവാണെങ്കിലും കിവി അവശ്യ പോഷകങ്ങളാൽ നിറഞ്ഞതാണ്. വിറ്റാമിൻ സിയുടെ മികച്ച ഉറവിടവുമാണ്. പ്രതിരോധശേഷി കൂട്ടുന്നതിനും സഹായികമാണ്. വിറ്റാമിൻ സി, വിറ്റാമിൻ ഇ, പോളിഫെനോൾ എന്നിവയുൾപ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടവുമാണ് കിവി. ആൻ്റിഓക്‌സിഡൻ്റുകൾ ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയെ ചെറുക്കാനും സഹായിക്കുന്നു.

Advertisements

 

ശരീരഭാരം നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിലും കിവി സ്വാധീനം ചെലുത്തുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കിവി സഹായകമാണ്. കിവിപ്പഴം കഴിക്കുന്നവരിൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.