KOYILANDY DIARY.COM

The Perfect News Portal

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വി സി നിയമനം: മന്ത്രിമാരായ ഡോ. ആർ ബിന്ദുവും പി രാജീവും ഇന്ന് ​ഗവർണറെ കാണും

.

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വി സി നിയമന വിഷയത്തിൽ മന്ത്രിമാരായ ഡോ. ആർ ബിന്ദുവും പി രാജീവും ഇന്ന് ​ഗവർണറെ കാണും. വെെസ് ചാൻസലർ നിയമനത്തിൽ സർക്കാരിനും ഗവർണർക്കും സമവായത്തിലെത്താനാകുമോയെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. പറ്റുമെങ്കിൽ വിവരം അറിയിക്കാനും സാധിച്ചില്ലെങ്കിൽ വി സിമാരെ കോടതി നിശ്ചയിക്കുമെന്നും അറിയിച്ചു. പിന്നാലെയാണ് ഇരു മന്ത്രിമാരും ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ ലോക്ഭവനിൽ നേരിട്ടെത്തി സന്ദർശിക്കുന്നത്. നാളെയാണ് വി. സി നിയമനവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി പരി​ഗണിക്കുന്നത്.

Share news