KOYILANDY DIARY.COM

The Perfect News Portal

മാസ വാടക നിരക്കിൽ ഗോഡൗണിനായി അപേക്ഷ ക്ഷണിക്കുന്നു

കൊയിലാണ്ടി: മാസ വാടക നിരക്കിൽ ഗോഡൗണിനായി അപേക്ഷ ക്ഷണിക്കുന്നു. കൊയിലാണ്ടി നഗരസഭയിലെ ഹരിത കർമ്മസേന നഗരസഭയിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും തരംതിരിച്ച് ശേഖരിക്കുന്ന അജൈവ പാഴ്വസ്തുക്കൾ താൽകാലികമായി സൂക്ഷിക്കുന്നതിന് 100 മീറ്റർ സ്ക്വയറിൽ കുറയാത്ത വിസ്‌തീർണ്ണമുള്ളതും ഹെവി വാഹനങ്ങൾ എത്തുന്നതുമായ കെട്ടിടം/ഗോഡൗൺ/ഷെഡ് ഉടമകളിൽ നിന്നും മാസ വാടക നിരക്കിൽ താൽപര്യപത്രം ക്ഷണിക്കുന്നു.
താൽപര്യമുളളവർ നവംബർ 2ന് വൈകീട്ട് 5 മണിക്ക് മുമ്പ് ക്ലീൻ സിറ്റി മാനേജർ, നഗരസഭ, കൊയിലാണ്ടി എന്ന വിലാസത്തിൽ താൽപര്യപത്രം സമർപ്പിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
Share news