KOYILANDY DIARY.COM

The Perfect News Portal

എ പി ജെ അബ്ദുൾ കലാം അവാർഡ് ചിത്രകാരന്‍ സായിപ്രസാദിന്

കൊയിലാണ്ടി: ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ദർശനവുമായി പൊരുത്തപ്പെടുന്ന കല, സർഗ്ഗാത്മകത, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ബിദാറിലെ (കർണാടക) അബ്ദുൾ കലാം ഫൗഡേഷൻ ൻ്റെ ക്രിയേറ്റീവ് ആർട്ട് വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള സായി പ്രസാദിന് പുരസ്കാരം. ഫ്യൂഷൻ സ്പീക്സ്’ എന്ന അക്രിലിക് മാധ്യമത്തിൽ തീർത്ത പോസ്റ്റ്മോഡേൺ പെയിൻ്റിംഗിനാണ് അവാർഡ് ലഭിച്ചത്.
.
.
ദേശീയ – അന്തർ ദേശീയ എക്സിബിഷനുകൾ നടത്തിയിട്ടുള്ള സായി പ്രസാദ് മാഹി മലയാള കലാഗ്രാമത്തിലാണ് കലാപഠനം നടത്തിയത്. ബി.എഫ്.എ. കർണ്ണാടക യൂണിവേഴ്സിറ്റിയിലും പന്നീട് സി.ബി എസ് .സി സ്കൂളിൽ 12 വർഷം കലാധ്യാപകനായി പ്രവർത്തിച്ചു. 2021 ൽ നന്ദലാൽ ബോസ് അവാർഡ്, 2022 ൽ കലാ ഗൗരവ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2009 ൽ ആരംഭിച്ച ചിത്രകൂടം പെയിൻ്റിംഗ് കമ്മ്യൂണിറ്റിയും, ശ്രദ്ധആർട്ട് ഗാലറി, സമന്വയ ആർട്ട് ഹബ്ബ്, കൊരയങ്ങാട് കലാക്ഷേത സ്ഥാപനങ്ങളിലൂടെയാണ് കലാ പ്രവർത്തനം നടത്തിവരുന്നത്.
Share news